കേരള പോലീസിന്റെ വിവിധ സേവനങ്ങൾ ഇനി ഒരൊറ്റ മൊബൈൽ ആപ്പിൽ ലഭിക്കും…

0

കേരള പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ ഒരുമിപ്പിച്ചു ഒരു പുതിയ ആപ്പ് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പോലീസിന്റെ വിവിധ സേവനങ്ങൾ ഒരുമിപ്പിച്ചു പുറത്തിറക്കിയ പോൾ ആപ്പ് (POL-App) ഉദ്ഘാടനം ചെയ്തത്.

നഗ്നചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുറത്താകുമെന്ന് ഭീഷണിയുണ്ടോ? പരിഹാരമുണ്ട്

കേരള പോലീസിന്റെ 27ൽപരം സേവനങ്ങൾ ഈ ആപ്പ് വഴി പൊതുജനങ്ങൾക്ക് ലഭിക്കും. സാധാരണക്കാർക്ക് വളരെ എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ആപ്പ് ഡിസൈൻ ചെയ്‌തിരിക്കുന്നത്‌.

  • പോലീസ് സ്റ്റേഷനിൽ പോകാതെ പരാതി സമർപ്പിക്കാൻ കംപ്ലൈന്റ്റ് രജിസ്‌ട്രേഷൻ എന്ന സേവനം ഉപയോഗിക്കാം.
  • നിങ്ങളുടെ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ, പോലീസ് മേധാവികളുടെ ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ ആപ്പിൽ നിന്ന് അറിയാം.
  • പോലീസ് വഴി ലഭിക്കുന്ന സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേക് ഈ ആപ്പ് വഴി അടക്കാൻ സാധിക്കും.

അജ്ഞാത ഫോൺ കോളുകൾ ഇനി നിങ്ങളെ ശല്യം ചെയ്യില്ല. ഇനി വന്നാൽ തന്നെ വ്യക്തിയുടെ ചിത്രമടക്കം വിവരങ്ങൾ ആപ്പിലൂടെ ലഭിക്കും

  • എഫ്ഐആർ റിപ്പോർട്ട് ആപ്പിലൂടെ ഡൗൺലോഡ് ചെയ്യാം…
  • പാസ്പോർട്ട് പരിശോധനയുടെ സ്റ്റാറ്റസ് പോൾ ആപ്പ് വഴി അറിയാം.
  • മുതിർന്ന പൗരന്മാർക്കുള്ള ജനമൈത്രി സേവനത്തിന്റെ രെജിസ്‌ട്രേഷൻ ആപ്പ് വഴി ചെയ്യാം.
  • വീട് പൂട്ടി പോകുന്ന അവസരങ്ങളിൽ ആകാര്യം അടുത്തുള്ള പോലീസ് സ്റ്റേഷനിലറിയാക്കാനും ആപ്പ് ഉപയോഗിക്കാം.
  • സൈബർ മേഖലയിലെ തട്ടിപ്പുകൾ തടയാനുള്ള നിർദ്ദേശങ്ങൾ ആപ്പിൽ ലഭിക്കും.
  • കുറ്റക്രത്യങ്ങളുടെ വിവരങ്ങളും, ചിത്രങ്ങളും പോലീസിന് നേരിട്ടയാക്കാനും പോൾ ആപ്പിൽ സൗകര്യമുണ്ട്.

കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൾ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്ക് സന്ദർശിക്കുക.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാതാപിതാക്കള്‍ക്ക്‌ അവരുടെ ഫോണിൽ കുട്ടികളുടെ ഫോൺ നിയന്ത്രിക്കാം പുതിയ ആപ്പ് പുറത്തിറക്കി ഗൂഗിൾ

 

 

Leave A Reply

Your email address will not be published.