Vocational training as a part of Kerala Government Continuing Education Scheme

0

കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തൊഴിലധിഷ്ഠിത പരിശീലനം.

In the field of Logistics and Shipping Management, which has the highest employment opportunities in India and abroad, the Kerala Government’s Continuing Education Scheme provides opportunities for professional diploma certification and internship.

ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ ജോലിസാധ്യതയുള്ള ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്‌മന്റ് മേഖലയിൽ, കേരള സർക്കാരിന്റെ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ പ്രഫഷനൽ ഡിപ്ലോമ സർട്ടിഫിക്കേഷനും ഇന്റേൺഷിപ്പും നേടുന്നതിന് അവസരമൊരുക്കുന്നു. 

Any person with SSLC plus two basic qualification irrespective of age can pursue vocational courses in the nearest government recognized polytechnic college or arts and science college and get Kerala government recognized CCEK certification as well as central government recognized NSDC certification.

എസ്​എസ്എൽസി, പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള ഏതൊരാൾക്കും പ്രായഭേദമന്യേ അടുത്തുള്ള  സർക്കാർ അംഗീകൃത പോളിടെക്‌നിക്‌ കോളജിലോ ആർട്സ് ആൻഡ് സയൻസ് കോളജിലോ ചേർന്ന് തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കുന്നതിനും കേരള സർക്കാർ അംഗീകൃത CCEK സർട്ടിഫിക്കേഷനും ഒപ്പം കേന്ദ്ര സർക്കാർ അംഗീകൃത NSDC സർട്ടിഫിക്കേഷനും നേടാവുന്നതുമാണ്.

Professional Diploma courses for 10th standard basic qualification and Advanced Diploma courses for Plus Two / Degree students are specially designed.

പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവർക്കു പ്രഫഷനൽ ഡിപ്ലോമയും പ്ലസ്ടു / ഡിഗ്രി വിദ്യാർഥികൾക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളും പ്രത്യേകം രൂപപ്പെടുത്തിയിട്ടുണ്ട്.

These courses, which have a duration of one year and 6 months, have also provided facilities for studying in Saturday, Sunday and morning evening part-time / online batches in addition to regular classes for students who are currently studying other courses and those who have entered various jobs.

ഒരു വർഷവും 6 മാസവും കാലാവധി വരുന്ന ഈ കോഴ്സുകൾ, ഇപ്പോൾ മറ്റു കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും വിവിധ ജോലികളിൽ പ്രവേശിച്ചിട്ടുള്ളവർക്കും വേണ്ടി റഗുലർ ക്ലാസിനു പുറമേ ശനി, ഞായർ, മോണിങ് ഈവനിങ് പാർട്ട് ടൈം / ഒാൺലൈൻ ബാച്ചുകളിലായി പഠിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

10% of the total seats allotted for each course – SC. Reserved for ST, 5% – SEBC / OEC, 5% – BPL. 50% concession in course fees for students who have been admitted to reserved seats on the basis of index marks

ഓരോ കോഴ്സിനും അനുവദിച്ചിട്ടുള്ള മൊത്തം സീറ്റിന്റെ 10 % –  എസ്​സി . എസ്ടി , 5 % – എസ്ഇബിസി / ഒഇസി ,  5 % – ബിപിഎൽ  വിഭാഗത്തിൽപെട്ടവർക്ക്  വേണ്ടി സംവരണം ചെയ്തിട്ടുണ്ട്. ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ സംവരണ സീറ്റിലേക്ക് പ്രവേശം ലഭിച്ച വിദ്യാർഥികൾക്ക് കോഴ്സ് ഫീസിൽ 50 % ഇളവ് ലഭിക്കുന്നതാണ്. 

Students seeking admission should download the application form from the website www.ccekcampus.org and submit it to the office (CE Cell) of the Continuing Education Center of the college they wish to study. The application form can be obtained directly from the desired college. For more information contact the helpline numbers 9048999908 / 8590934733.

അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 

www.ccekcampus.org  എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത്, പഠിക്കുവാൻ ആഗ്രഹിക്കുന്ന കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫിസിൽ (CE സെൽ) സമർപ്പിക്കേണ്ടതാണ്. പഠിക്കുവാൻ ആഗ്രഹിക്കുന്ന കോളജിൽനിന്ന് നേരിട്ടും അപേക്ഷ ഫോം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9048999908 / 8590934733 എന്നീ ഹെൽപ് ലൈൻ  നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

REGISTER NOW
Leave A Reply

Your email address will not be published.