Get Free BTech and Become a Naval Officer; Opportunity for boys who have secured plus two with 70 percent marks.

0

സൗജന്യ ബിടെക് നേടി നേവൽ ഓഫിസറാകാം; അവസരം 70 ശതമാനം മാർക്കോടെ പ്ലസ്‌ടു ജയിച്ച ആൺകുട്ടികൾക്ക്.

  • Meritorious candidates will be invited for Services Selection Board Interview which will last for five days.
  • This is not just a face-to-face test but a comprehensive personality test.
  • മികവുള്ളവരെ അഞ്ചു ദിവസത്തോളം നീളുന്ന സർവീസസ് സിലക്‌ഷൻ ബോർഡ് ഇന്റർവ്യൂവിനു ക്ഷണിക്കും.
  • ഇതു കേവലം മുഖാമുഖ പരീക്ഷയല്ല, മറിച്ച് സമഗ്ര വ്യക്‌തിത്വ പരിശോധനയാണ്.

. Study in Kannur Ezhimala Naval Academy and get B.Tech for free and become a Naval Officer. Online application for 10+2 Cadet (BTech) Entry Scheme can be submitted till 28th of this month.

കണ്ണൂർ എഴിമല നാവിക അക്കാദമിയിൽ പഠിച്ച് സൗജന്യമായി ബിടെക് നേടി നേവൽ ഓഫിസറാകാം. 10+2 കെഡറ്റ് (ബിടെക്) എൻട്രി സ്‌കീമിലേക്ക് ഈ മാസം 28 വരെ ഓൺലൈൻ അപേക്ഷ നൽകാം

Must be unmarried boys. Must not be born before July 2, 2003 or after January 1, 2006.

Plus with 70% marks in aggregate for Maths, Physics and Chemistry; 50% marks in English in 10th or 12th. Good eyesight and good health are a must. Primary selection is based on JEE Main 2022 rank.

അവിവാഹിതരായ ആൺകുട്ടികളായിരിക്കണം. ജനനം 2003 ജൂലൈ രണ്ടിനു മുൻപോ 2006 ജനുവരി ഒന്നു കഴിഞ്ഞോ ആയിക്കൂടാ.

മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്‌ക്കു മൊത്തം 70% മാർക്കോടെ പ്ലസ്‌ടു വേണം; പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50% മാർക്കും. നല്ല കാഴ്‌ചശക്‌തിയും മികച്ച ആരോഗ്യവും നിർബന്ധം. പ്രാ‌ഥമിക സിലക്‌ഷൻ 2022ലെ ജെഇഇ മെയിൻ റാങ്ക് പരിഗണിച്ചാണ്.

The meritorious candidates will be invited for the Services Selection Board interview which will last for five days. Interviews will be held in Bengaluru, Bhopal, Kolkata, Visakhapatnam and Kolkata centers in September-October. This is not just a face-to-face test but a comprehensive personality test. Those who go for the first time will get a ticket. There is also a medical examination.

മികവുള്ളവരെ അഞ്ചു ദിവസത്തോളം നീളുന്ന സർവീസസ് സിലക്‌ഷൻ ബോർഡ് ഇന്റർവ്യൂവിനു ക്ഷണിക്കും. സെപ്റ്റംബർ – ഒക്ടോബറിൽ ബെംഗളൂരു, ഭോപാൽ, കൊൽക്കത്ത, വിശാഖപട്ടണം, കൊൽക്കത്ത കേന്ദ്രങ്ങളിലാണ് ഇന്റർവ്യൂ. ഇതു കേവലം മുഖാമുഖ പരീക്ഷയല്ല, മറിച്ച് സമഗ്ര വ്യക്‌തിത്വ പരിശോധനയാണ്. ആദ്യമായി പോകുന്നവർക്കു യാത്രപ്പടി കിട്ടും. മെഡിക്കൽ പരിശോധനയുമുണ്ട്.

Those selected will start 4 years of training in January. The appointment is as permanent commission.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജനുവരിയിൽ 4 വർഷത്തെ ട്രെയിനിങ് തുടങ്ങും. സ്‌ഥിരം കമ്മിഷനായാണു നിയമനം.

www.joinindiannavy.gov.in. Prepare all the prescribed documents and enter the site. A person should submit only one application. Total 36 seats. B.Tech in Applied Electronics & Communication / Electronics & Communication / Mechanical Engineering is offered by Jawaharlal Nehru University.

 www.joinindiannavy.gov.in. നിർദിഷ്ടരേഖകളെല്ലാം തയാറാക്കിവച്ചിട്ട് സൈറ്റിൽ കയറുക. ഒരാൾ ഒരപേക്ഷയേ സമർപ്പിക്കാവൂ. ആകെ 36 സീറ്റ്. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ / ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ഇവയൊന്നിലെ ബിടെക് ജവാഹർലാൽ നെഹ്റു സർവകലാശാലയാണു നൽകുന്നത്.

APPLYNOW

 

Leave A Reply

Your email address will not be published.